റിയാദ്: ഇന്ത്യാ-സൗദി ഊര്‍ജ മന്ത്രിമാര്‍ പരസ്പര സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇലക്ട്രിസിറ്റി, ഹരിത ഹൈഡ്രജന്‍ മേഖലകളില്‍ സഹകരിക്കുന്നതിനാണ് കരാര്‍. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി വകുപ്പ് മന്ത്രി രാജ്കുമാര്‍ സിംഗുമാണ് കരാര്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ക്ലൈമറ്റ് വീക്കിലാണ് ഇരു രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചത്.
ശുദ്ധമായ ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം എന്നീ രംഗങ്ങളില്‍ സംയുക്ത സഹകരണവും ഉത്പാദനവും നടത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഊര്‍ജ് മേഖലയിലെ പഠനം, വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി വിശാല മേഖലകളില്‍ കരാര്‍ സഹായിക്കും എന്നാണ് കരുതുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.