ഷാജി അരിപ്രക്ക് മഞ്ചേശ്വരം കെഎംസിസി ഉപഹാരം


റിയാദ്: സാമൂഹ്യ, ജീവകാരുണ്യ, വിദ്യഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനത്തിനു ഷിഫ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്രയെ മഞ്ചേശ്വരം കെഎംസിസി ആദരിച്ചു. ശാഫി സെഞ്ച്വറി ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് ജില്ലാ കെഎംസിസിയുടെ ജീവകാരുണ്യ സാമൂഹ്യ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ഷാജി അരിപ്ര പ്രവാസി മലയാളികളുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കുഞ്ഞി കരകണ്ടം, സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, ട്രഷറര്‍ ഇസ്ഹാക്ക് ഫാല്‍ക്കണ്‍ ഫ്‌ളൈ, മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് ബയാര്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് മീപ്രി, ജില്ലാ വൈസ് പ്രസിഡണ്ട് കെ എച്ച് മുഹമ്മദ് അബ്ദുള്ള ഹാജി, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, അബ്ദുള്ള കാവന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Leave a Reply