Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊവിഡിനെ നേരിടാന്‍ സൗദിയില്‍ റോബോട്ടും

റിയാദ്: ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ കൊവിഡ് ബാധിതരെ പരിചരിക്കാന്‍ റോബോട് രംഗത്ത്. മെഡിക്കല്‍, നഴ്‌സിംഗ് സ്റ്റാഫുകളും രോഗികളും തമ്മിലുള്ള അണുവ്യാപനം ലഘൂകരിക്കുന്നതിനും മെഡിക്കല്‍ പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് റോബോടിന്റെ സഹായം തേടുന്നത്. മെഡിക്കല്‍ സ്‌റ്റെതസ്‌കോപ്പിനുപകരം റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ചെവി, കണ്ണ്, ചര്‍മം ഇവ പരിശോധിക്കുന്നതിന് മികവുളള ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അടുത്തെത്താതെ തന്നെ റോബോടിന്റെ സഹായത്തോടെ പരിശോധന സാധ്യമാണ്. കൊറോണ വൈറസ്ബാധ നിര്‍ണയിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്ന ഉപകരണങ്ങളും റോബോട്ടുകള്‍ കൈകാര്യം ചെയ്യും.

മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, എക്‌സ്‌റേ ഉള്‍പ്പെടെയുളള റേഡിയോഗ്രാഫിക് ഇമേജുകള്‍ എന്നിവയുടെ വിവരങ്ങള്‍ ഡോക്ടറിന് മനസ്സിലാക്കുന്നതിനും റോബോട് സഹായിക്കും. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രോഗിയുടെ ഫയല്‍ പൂര്‍ണ്ണമായി നോക്കുന്നതിനും റോബോട്ടുകള്‍ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. ന മെഡിക്കല്‍ കോംപ്ലക്‌സിനിളളിലും പുറത്തും ഏറ്റവും മികച്ച സേവനങ്ങള്‍ വേഗത്തില്‍ രോഗബാധിതര്‍ക്ക് നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനും റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top