Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

സല്‍മാന്‍ ഖാനെ വരവേല്‍ക്കാനൊരുങ്ങി റിയാദ് സീസണ്‍

റിയാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റിയാദില്‍ എത്തുമെന്നു ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റാ ചെയര്‍മാന്‍ തുര്‍ക്കാ അല്‍ ശൈഖ്. ഡിസംബര്‍ 10ന് റിയാദ് സീസണ്‍ പരിപാടിയില്‍ പങ്കെടധക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സല്‍മാന്‍ ഖാന്‍ പങ്കെടുക്കുന്ന ‘ദ ബാംഗ്’ പരിപാടിയുടെ ടിക്കറ്റ് വിത്പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. 150 മുതല്‍ 1000 റിയാല്‍ വരെ മൂന്ന് സ്‌ളാബുകളിലാണ് ടിക്കറ്റുകള്‍. അതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പ്രവാസി സമൂഹവും അറബ് ജനതയും സല്‍മാന്‍ ഖാന്റെ സന്ദര്‍ശനത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്.

അറബികള്‍ക്കിടയില്‍ ഹിന്ദി സിനിമാ ആസ്വാദകര്‍ ഏറെയാണ്. ഹിന്ദി സിനിമകള്‍ അറബിയിലേക്ക് മൊഴി മാറ്റി സംപ്രേഷണം ചെയ്യുന്ന സാറ്റലൈറ്റ് ചാനലുകളുമുണ്ട്. അതുകൊണ്ടുതന്നെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ അറബികള്‍ക്കിടയില്‍ സുപരിചതമാണ്. അറബികളെയും ഇന്ത്യക്കാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് റിയാദ് സീസണ്‍ പരിപാടികളില്‍ സല്‍മാന്‍ ഖാന്‍ അതാഥിയായി പങ്കെടുക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top