
റിയാദ്: കാലാവസ്ഥയില്‍ ദൃശ്യമാകുന്ന മാറ്റം മാര്‍ച്ച് 8 വരെ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.
തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ രണ്ടു ദിവസമായി പൊടിക്കാറ്റ് രൂക്ഷമാണ്. റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച പൊടിപടലം പൊതിഞ്ഞ റിയാദ് നഗരത്തിന്റെ വീഡിയോ വൈറലാണ്. ജോര്‍ദാനില്‍ നിന്ന് ഉയര്‍ന്ന പൊടിക്കാറ്റാണ് സൗദി അന്തരീക്ഷത്തിലും പ്രത്യക്ഷപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി.

റിയാദ്, ദമ്മാം, നജ്റാന്, അസീര്‍, അല്‍ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളില്‍ ഇന്നും നാളെയും പൊടിക്കാറ്റ് തുടരും. തബൂക്ക്, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ആറ് ജിസിസി രാജ്യങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. നിരവധി വാഹനാപകടങ്ങള്‍ അപകടത്തില്‍പെട്ടു. ജി സി സി രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങള്‍ മണിക്കൂറുകളോളം താല്‍ക്കാലികമായി അടച്ചിട്ടു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






