Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

കൊവിഡ് കുറയുന്നു; തബൂക്കില്‍ അധ്യാപകന് കൊവിഡ്

റിയാദ്: സൗദിയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. 24 മണിക്കൂറിനിടെ 221 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 386 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 3174 പേരില്‍ 927 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, തബൂക്കില്‍ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 ദിവസം സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു. സ്‌കൂള്‍ കഴിഞ്ഞ ദിവസമാണ് തുറന്നതെങ്കിലും ഒരാഴ്ചി മുമ്പ് അധ്യാപകര്‍ സ്‌കൂളില്‍ ഹാജരായിരുന്നു. ഇന്നലെയാണ് അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഴുവന്‍ അധ്യാപകരം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഹെഡ്മാസ്റ്റര്‍ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top