
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പഴം വിളവെടുക്കുന്ന അല്‍ ഖസീമിലെ ബുറൈദയില്‍ ഈന്തപ്പഴ മേള തുടരുന്നു. രാജ്യത്തിനകത്തും പുറത്തുമുളള വിപണിയ്ക്കു ആവശ്യമായ ഈത്തപ്പഴം വിതരണം ചെയ്യുന്നതിനാണ് മേള. ബുറൈദ നഗരസഭയുടെ നേതൃത്വത്തിലാണ് ഈത്തപ്പഴ മേള ഒരുക്കിയിട്ടുളളത്.

അല്‍ ഖസീം പ്രവിശ്യയില്‍ 3.9 ലക്ഷത്തിലധികം ടണ്‍ ഊത്തപ്പഴമാണ് പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. വിളവെടുപ്പുകാലമായതോടെ പ്രവിശ്യയിലെ വിവിധ തോട്ടങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ബുറൈദ ഈത്തപ്പഴ മേളയിലെത്തുന്നത്. സൗദിയിലെ ആഭ്യന്തര വിപണിയിലേയ്ക്കും അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേയ്ക്കും ഊത്തപ്പഴം കയറ്റി അയക്കുന്നതിനു ബുറൈദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പോര്‍ട്ട് സെന്ററിലാണ് ഈത്തപ്പഴ മേള.

പിക്അപ് വാനുകളിലും ട്രക്കുകളിലുമായി ദിവസവും ശരാശരി ആയിരം വാഹനങ്ങളിലാം് ഇവിടെ ഈത്തപ്പഴം എത്തിക്കുന്നത്. ഇവ ലേലത്തില്‍ വാങ്ങാനുളള അവസരമാണ് വ്യാപാരികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വിളയുന്ന നൂറിലധികം ഇനങ്ങളിലുളള ഈത്തപ്പഴം ഇവിടെ ലഭ്യമാണ്. ഈത്തപ്പഴം സംസ്‌കരിക്കുന്നതിനും തരംതിരിക്കുന്നതിനും പാക്ക് ചെയ്തു വിപണിയിലെത്തിക്കുന്നതിനും വന്‍കിട ഫാക്ടറികള്‍ ഇവിടെ നിന്നാണ് ഈത്തപ്പഴം ശേഖരിക്കുന്നത്. ഖസിം നഗരസഭയുടെ നേതൃത്വത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ്, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം എന്നിവ സംയുക്തമായി നടത്തുന്ന മേള ഒക്‌ടോബര്‍ 5 വരെ തുടരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






