Sauditimesonline

UDF
റിയാദില്‍ ആലപ്പുഴ, തവനൂര്‍, കെണ്ടോട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

താലിബാന്‍ രണ്ടു തവണ കബളിപ്പിച്ചു: സൗദി മുന്‍ ഇന്റലിജന്‍സ് മേധാവി

റിയാദ്: സൗദി അറേബ്യയെ രണ്ടു തവണ താലിബാന്‍ കബളിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍. അഫ്ഗാനില്‍ അധികാരത്തിലേറിയ താലിബാനുമായി സൗദി അറേബ്യ ബന്ധം സ്ഥാപിക്കാന്‍ സാധ്യതയി. ‘അഫ്ഗാന്‍ ഫയല്‍’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ നേതാവായിരുന്ന മുല്ല ഉമറുമായി രണ്ടുതവണ പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉസാമ ബിന്‍ലാദനെ കൈമാറാമെന്ന് ഉപ്പ് നല്‍കിയെങ്കിലും രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ വാക്ക് മാറ്റി. മാത്രമല്ല ഉസാമ ബിന്‍ ലാദനുമായി സഹകരിക്കണമെന്ന് താലിബാന്‍ നേതാവ് ആവശ്യപ്പെട്ടു. പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ രചിച്ച ‘അഫ്ഗാന്‍ ഫയല്‍’ രണ്ടാം പതിപ്പ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുളള താലിബാന്റെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല. സ്ത്രീകളുടെ അവകാശം ഉള്‍പ്പെടെ പല വിഷയങ്ങളിലും അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളല്ല പുറത്തു വരുന്നത്. അതേസമയം, അഫ്ഗാന്‍ ജനതക്കുളള പിന്തുണ തുടരുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top