Sauditimesonline

poem
ജിസിസി തല കഥാ-കവിതാ രചനാ മത്സരം: സൃഷ്ടികള്‍ ക്ഷണിച്ചു

ജിസിസി തല കഥാ-കവിതാ രചനാ മത്സരം: സൃഷ്ടികള്‍ ക്ഷണിച്ചു

ദമ്മാം: സൗദി മലയാളി സമാജം ജിസിസി രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കായി കഥാ, കവിതാ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റി’ന്റെ ഭാഗമായി പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മത്സരം.

പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. രചനകളോടൊപ്പം പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും സമര്‍പ്പിക്കണം. കഥകള്‍ എ-ഫോര്‍ സൈസ് പേപ്പറില്‍ പരമാവധി മൂന്ന് പേജിലും കവിതകള്‍ ഒരു പേജിലും ഒതുങ്ങണം. രചനകളില്‍ മത്സരാര്‍ത്ഥിയുടെ പേരും തിരിച്ചറിയല്‍ വിവരങ്ങളും രേഖപ്പെടുത്താന്‍ പാടില്ല. ഇവ പ്രത്യേകം പേജില്‍ തയാറാക്കി ഒപ്പം അയക്കണം. മലയാള സാഹിത്യരംഗത്തെ പ്രമുഖരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്ചയിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് ആകര്‍ഷകമായ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ഉള്‍പ്പെടുത്തി കഥാ, കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15. കവിതകള്‍ smlfkavithafest@gmail.com, കഥകള്‍ smlfkadhafest@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 553095517, +966 536232357 എന്നീ വാട്‌സ്ആപ് നമ്പരുകളിലും ബന്ധപ്പെടാം. പ്രവാസി എഴുത്തുകാര്‍ മത്സരത്തില്‍ പങ്കാളികളാകണമെന്ന് സൗദി മലയാളി സമാജം ഭാരവാഹികളായ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ഫെബിന സമാന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top