ബിനാമി ബിസിനസ് പ്രതികള്‍ക്ക് പൊതുമാപ്പില്ല
റിയാദ്: റമദാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് ബിനാമി കേസുകളില്‍ പ്രതികളായവര്‍ക്ക് ഇളവില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 29 തരം കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന വര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. രാജ്യദ്രോഹം, കൊലപാതകം, ആഭിചാരക്രിയ, മന്ത്രവാദം, മനുഷ്യക്കടത്ത്, ദൈവ നിന്ദ, വേദഗ്രന്ഥത്തെ അവഹേളിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍എസ്‌റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത്, ദേശീയ സുരക്ഷക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല. ഭിന്നശേഷിക്കാരെ ഉപദ്രവിക്കുക, വാണിജ്യവഞ്ചന, ബിനാമി ബിസിനസ്, കുറ്റവാളികള്‍ക്ക് അഭയം നല്‍കുക, ഔദ്യോഗചക കൃത്യനിര്‍വഹണം […]





