ലോക കേരള സഭയില് നിന്ന് കെ.എം.സി.സി പ്രതിനിധികള് രാജിവെച്ചു
റിയാദ്: ലോക കേരള സഭയില് നിന്ന് രാജി വെക്കുന്നതായി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടിയും അഷ്റഫ് വേങ്ങാട്ടും അറിയിച്ചു. ഇവര് നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല് സംസ്ഥാന മുസ്ലിംലീഗ് ജനറല് സെക്രട്ടറി കെ പി എ മജീദ് അനുമതി നല്കിയതോടെയാണ് ഇരുവരും രാജി നല്കിയത്. പ്രവാസി വ്യവസായി കണ്ണൂരിലെ സാജന് മരണപെട്ടതുമായി ബന്ധപ്പെട്ട കേരള സര്ക്കാരിന്റെ നടപടികള് പ്രവാസി വിരുദ്ധമാണ്. ഇതു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നും ഇരുവരും പ്രസ്താവനയില് പറഞ്ഞു. ലോകമാകെ വ്യാപിച്ചു














