Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

ലുലുവിന്റെ 10 ശാഖകള്‍ സൗദിയില്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യന്‍ ഭരണ നേതൃത്വം കാണിക്കുന്ന നൂതനവും ദീര്‍ഘവീക്ഷണവുമുളള കാഴ്ചപ്പാടുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം എ. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ സംരംഭങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന മികച്ച ഫലം നല്‍കും. സൗദി അറേബ്യ അതിവേഗമാണ് സാമ്പത്തിക, നിക്ഷേപ കേന്ദ്രമായി മാറുന്നത്. അതുകൊണ്ട്തന്നെ, ലോകം ഏറെ പ്രതീക്ഷയോടെയാണ് സൗദിയിലെ മാറ്റങ്ങളെ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും ബൃഹത്തായ ശൃംഘലയുളള ലുലു ഗ്രൂപ്പ് ഭാവി പദ്ധതികളും പ്രഖ്യാപിച്ചു.

38 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്ള ലുലു ഗ്രൂപ്പ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കും.

റീട്ടെയില്‍ സ്‌റ്റോറുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്ലിക്കേഷനും പുറത്തിറക്കും. പുതിയ കാലത്തെ രീതികള്‍ക്കൊപ്പം അന്തര്‍ദേശീയ ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നും ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ സംസാരിച്ച യൂസഫ് അലി എം എ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top