
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഘലയായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ ശാഖകളില്‍ ത്രിദിന വില്‍പ്പന മഹാമേളക്ക് തിരിതെളിഞ്ഞു. നവംബര്‍ 3 മുതല്‍ നാലുവരെ അസീസിയ, ബത്ഹ, ഇന്‍ഡസ്ട്രിയല്‍ സിറ്റി 2, ബുറൈദ, ഷഖ്‌റ, അല്‍ റാസ്, മജ്മ, അല്‍ ഖര്‍ജ് എന്നീ ശാഖകളിലാണ് വിലക്കിഴിവിന്റെ മഹാമേള അരങ്ങേറുന്നത്. ത്രീ ഡെയ്‌സ് ബ്‌ളാസ്റ്റ് എന്ന പേരില്‍ ഒരുക്കിയിട്ടുളള പ്രൊമോഷനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ലഭ്യമാക്കിയിട്ടുളളത്.

തെരഞ്ഞെടുത്ത വെജിറ്റബിള്‍, ഫ്രൂട്‌സ് എന്നിവക്ക് 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാണ്. ഫ്രഷ് മീറ്റ്, പലവ്യജ്ഞനങ്ങള്‍, കോസ്‌മെറ്റിക്‌സ്, കിച്ചന്‍ ആക്‌സസറീസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവക്കും ആകര്‍ഷകമായ വിലക്കിഴിവാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും അന്തര്‍ദേശീയ ബ്രാന്റുകളും ഉല്‍പ്പന്നങ്ങളും ഏറ്റവും മികച്ച വിലക്ക് ലഭ്യമാക്കുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.



വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.