Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

സ്‌കൂള്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹയര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും: ഇന്ത്യന്‍ അംബാസഡര്‍

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹയര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. പതിനയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 600 രക്ഷകര്‍ത്താക്കള്‍ക്കു മാത്രമാണ് പ്രതിസന്ധിയുളളത്. സൗദിയിലെ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക ഉള്‍പ്പെടെ ഭീമമായ സംഖ്യ മാനേജ്‌മെന്റിന് ചെലവുണ്ട്. രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഏപ്രില്‍ 18ന് നടക്കുന്ന ഹയര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കൊവിഡ് രോഗബാധിതര്‍ക്ക് താല്‍ക്കാലിക ക്വാറന്റൈന്‍ കേന്ദ്രങ്ങളായി സ്‌കൂളുകളെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതും ഹയര്‍ ബോര്‍ഡ് പരിഗണിക്കും.

ട്യൂഷന്‍ ഫീസിന് പുറമെ വിവിധ ഇനങ്ങളിലായി ഇന്ത്യന്‍ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, ലാപ്‌ടോപ് തുടങ്ങി രക്ഷിതാക്കള്‍ക്ക് ചെലവ് വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതു രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷടിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top