Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

‘സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്‍’ പരീക്ഷ പാസാകാത്തവര്‍ക്കും രജിസ്‌ട്രേഷന്‍

റിയാദ്: സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസി(എസ്‌സിഎഫ്എച്ച്എസ്) ല്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ക്കും പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നു. ആറുമാസത്തെ താല്‍ക്കാലിക രജിസ്‌ട്രേഷനാണ് അനുവദിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സ തേടിയെത്തുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനമെന്ന് എസ്‌സിഎഫ്എച്ച്എസ് വക്താവ് ഫഹദ് അല്‍ ഖത്താമി പറഞ്ഞു. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി ആറുമാസമാണ്. ഇത് അവസാനിച്ചതിന് ശേഷം പരീക്ഷ വിജയിക്കുന്നവര്‍ക്കു മാത്രമായിരിക്കും പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുകയുളളൂ. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ആരോഗ്യ പ്രവര്‍ത്തകരോട് നന്ദിയുടെണ്ടന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top