
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷബി അബ്ദുല്‍ സലാം (സെക്രട്ടറി), രാമകൃഷ്ണന്‍ കൂവോട് (പ്രസിഡണ്ട്), ജയന്‍ പെരുനാട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി അബ്ദുള്‍ കലാം, ബഷീര്‍, ജോയിന്റ് സെക്രട്ടറിമാരായി റാഷിദ് അലി, അബ്ദുല്‍ സമദ് ജോയിന്റ് ട്രഷറര്‍ ജ്യോതി ലാല്‍, കമ്മറ്റി അംഗങ്ങളായി ലിപിന്‍ പശുപതി, നൗഷാദ് അലി, ജയന്‍ അടൂര്‍, നിസാറുദ്ദീന്‍, രമേശ് എന്‍ ജി, റിയാസ് റസാഖ്, ശ്രീ കുമാര്‍, മുരളി ഇ, സജീന്ദ്രബാബു, റെജു, മണികണ്ഠന്‍ കെ എസ് എന്നീ 19 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

ലിപിന്‍ പശുപതി, ജയന്‍ പെരുനാട്, റാഷിദ് അലി സ്റ്റിയറിങ് കമ്മറ്റി, ഷബി അബ്ദുല്‍ സലാം, ഷഫീഖ്, ബഷീര്‍, എന്നിവരും പ്രസീഡിയം, ഐവിന്‍ ജോസഫ്, രമേശ് എന്‍ ജി, കലാം, മണികണ്ഠന്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ചന്ദ്രന്‍, സതീശന്‍, വിനീഷ്, വേണു. മിനുട്‌സ് കമ്മറ്റി ജ്യോതിലാല്‍, ശ്രീകുമാര്‍, ജയന്‍ അടൂര്‍. പ്രമേയ കമ്മറ്റി ഗോപാലന്‍, നാസര്‍ പൊന്നാനി, സജീന്ദ്ര ബാബു. തിലകന്‍, വിനേഷ്, റെജു. ക്രഡന്‍ഷ്യല്‍ എന്നിങ്ങനെ വിവിധ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ വര്‍ഗീസ് ഇടിചാണ്ടി, കേളി ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ ധനുവച്ചപുരം, കിഷോര്‍ ഇ നിസാം, ഹാരിസ് മണ്ണാര്‍ക്കാട് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ രാമകൃഷ്ണന്‍ കൂവോട് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പുതിയ സെക്രട്ടറി ഷബി അബ്ദുല്‍ സലാം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






