Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഷിഫാ മലയാളി സമാജം വാര്‍ഷികവും ഓണാഘോഷവും

റിയാദ്: ഷിഫ മലയാളി സമാജം ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നടന്ന സമൂഹ സദ്യയില്‍ ആയിരത്തിലധികം വര്‍ഷോപ്പ് തൊഴിലാളികള്‍ പങ്കെടുത്തു. അത്തപ്പൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങി വര്‍ണാഭമായ ആഘോഷങ്ങളാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ബിജു മടത്തറ, മോഹനന്‍ കരുവാറ്റ, മധു വര്‍ക്കല, വര്‍ഗീസ് അളൂക്കാരന്‍, ബിനീഷ്, അലി ഷോര്‍ണൂര്‍, അനില്‍ കണ്ണൂര്‍, ബിജു സി എസ്, ഹംസ മക്കാ സ്‌റ്റോര്‍, രജീഷ് ആറളം, ഹനീഫ കൂട്ടായി, ലിജോ ജോയ്, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട്, ഉമ്മര്‍ പട്ടാമ്പി, വിജയന്‍ ഓച്ചിറ, ഷാജിത് ചോറോട് എന്നിവര്‍ നേതൃത്വം നല്‍കി,

എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഡോ. ഇബ്രാഹിം സുബുഹാന്‍, മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, മജീദ് മാനു, സലാം പെരുമ്പാവൂര്‍, നാസര്‍ കല്ലറ, മജീദ് പൂളക്കാടി, ജോര്‍ജ്, നിഹാസ് പാനൂര്‍, സാനു മാവേലിക്കര, സിദ്ദിഖ് മിന, ഷാനു, ഷാജഹാന്‍ തറവാട്, അമീര്‍, സനൂപ് പയ്യന്നൂര്‍, കൃഷ്ണകുമാര്‍, ജിബിന്‍ സമദ്, ഫാഹിദ് ഇസ്മാ ക്ലിനിക്, സൈഫ് കായംകുളം, വല്ലിജോസ്, കബീര്‍ പട്ടാമ്പി, ജോബി ലൂക്കോസ്, മുത്തലിബ് കാലിക്കറ്റ്, റഷീദ് കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, ബിജു ജോസഫ് നബീല്‍, ഇസ്ഹാഖ് കായംകുളം, ജോണ്‍സണ്‍, നിഹ്മത്തുള്ളഎന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top