Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി സിദ്ദീഖ് തുവ്വൂരും യൂസഫ് കാക്കഞ്ചേരിയും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂര്‍, ഇന്ത്യന്‍ എംബസിയില്‍ റഹീം കേസിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി എന്നിവര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. കോഴിക്കോട് കാരന്തൂര്‍ മാര്‍ക്കസില്‍ നടന്ന കൂടിക്കാഴ്ചയില്‍ റഹീം കേസ് വിവരങ്ങള്‍ കാന്തപുരം ചോദിച്ചറിഞ്ഞു. വിവിധ കേസുകളില്‍ സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍, വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ തടവില്‍ കഴിയുന്നവര്‍, പ്രത്യേക സാഹചര്യങ്ങളില്‍ കെണിയില്‍ കുടുങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്തവരുടെ മോചന സാധ്യത എന്നിവ ചര്‍ച്ച ചെയ്തു.

നിമിഷപ്രിയ കേസില്‍ കാന്തപുരം നടത്തിയ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് യൂസഫ് കാക്കഞ്ചേരി പറഞ്ഞു. ചില കേസുകളില്‍ നയതന്ത്ര ഇടപെടലികളേക്കാള്‍ ഫലപ്രദം വ്യക്തിബന്ധങ്ങള്‍ക്കാണ്. സ്വകാര്യ അവകാശത്തിന്മേല്‍ തീര്‍പ്പുണ്ടാകുന്നതിന് സൗദിയിലും ഇത്തരം മാര്‍ഗങ്ങള്‍ തേടാറുണ്ടെന്ന് സിദ്ദിഖ് തുവ്വൂരും പറഞ്ഞു.

കൊറോണ കാലത്ത് വിവിധ പ്രതിസന്ധികളില്‍ അകപ്പെട്ട മലയാളികള്‍ക്ക് സഹായം നല്‍കാന്‍ മാര്‍ക്കസ് ബന്ധപ്പെട്ടിരുന്നു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. ജീവകാരുണ്യ മേഖലയില്‍ ഐസിഎഫ് സൗദി അറേബ്യയില്‍ നടത്തി വരുന്ന ഇടപെടലുകളും കാന്തപുരത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top