Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

സാമൂഹിക മാധ്യമം നിരീക്ഷിക്കും; സൗദിയില്‍ പ്രത്യേക സമിതി

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുന്നു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെറ്റായ സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളാല്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് നിരവധി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇത് നിരീക്ഷിക്കുന്നതിനാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. രാജ്യത്തിന്റെ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം അനുവദിക്കില്ല. കുറ്റകൃത്യങ്ങളും മയക്കു മരുന്നും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങളും കുറ്റകരമാണ്. ഇത്തരം ഉളളടക്കങ്ങള്‍ സമിതി പരിശോധിക്കും. നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top