Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

ജുബൈല്‍ ഡബ്ല്യുഎംഎഫ്; സോണിയ ഹാരിസണ്‍ നയിക്കും

ജുബൈല്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗണ്‍സില്‍ ജുബൈലില്‍ രൂപീകരിച്ചു. ലെറ്റ്‌സ് ഈറ്റ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. കൗണ്‍സില്‍ അഡ്‌ഹോക് കമ്മറ്റിയെയും തിരഞ്ഞെടുത്തു.

ടീന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദമാം പ്രസിഡന്റ് നവാസ് ചൂനാടന്‍ ദീപം കൊളുത്തി ജുബൈല്‍ കൗണ്‍സില്‍ രൂപീകരണം ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ പ്രസിഡന്റ് ഷബീര്‍ ആക്കോട് അംഗത്വ ഫോം വിതരണം നിര്‍വ്വഹിച്ചു.

സോണിയ ഹാരിസണ്‍ മോറിസ് (പ്രസിഡന്റ്), അനില്‍ മാളൂര്‍ (ജനറല്‍ സെക്രട്ടറി), വിവേക് (ട്രഷറര്‍), പ്രശാന്ത് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. ദമാം സെക്രട്ടറി ജയരാജ് കൊയിലാണ്ടി, വൈസ് പ്രസിഡന്റ് ചന്ദന്‍ ഷേണായി, ശിഹാബ് മങ്ങാടന്‍, വിവേക് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹാരിസണ്‍ മോറിസ്, മറിയം ആന്റണി, ടീന അലക്‌സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അനില്‍ ജി. നായര്‍ സ്വാഗതവും സോണിയ ഹാരിസണ്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top