Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദ് കരിപ്പൂര്‍ വിമാനം ഉടന്‍ പുറപ്പെടും; റാപിഡ് ടെസ്റ്റ് ഇല്ല

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള ആദ്യ വിമാനം ഇന്ന് 12.45ന് കേരളത്തിലേക്ക് പുറപ്പെടും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷംല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്കുളള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ ഒന്‍പതിന് തെന്ന എയര്‍പോര്‍ട്ടില്‍ എത്തി തുടങ്ങി. 170 സീറ്റുളള എയര്‍ ഇന്ത്യയുടെ 922ാം നമ്പര്‍ വിമാനത്തില്‍ 149 യാത്രക്കാര്‍ക്കാരാണുളളത്. കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുതിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്.

ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി. റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുളള ടെസ്റ്റുകള്‍ റിയാദില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഉണ്ടാവില്ല. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നു കേരളത്തിലേക്ക് മടങ്ങിയവരെ കൊവിഡ് റാപിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. റിയാദിന് പുറമെ അല്‍ ഖസ്സിം, ദവാത്മി, ഹുഫൂഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഇവരിലധികവും. പ്രായമായവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ എന്നിവരും ആദ്യ വിമാനത്തില്‍ ഇടം നേടി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top