റിയാദ്: കര്‍ഫ്യൂ ലംഘിച്ച് തെരുവ് കച്ചവടം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുളള പൗരന്‍മാരാണ് അറസ്റ്റിലായത്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ അപകടം ക്ഷണിച്ചുവരുത്തുന്ന കാഴ്ച സ്വദേശി പൗരന്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചത്. റിയാദ് ദീരയിലെ താമസ കേന്ദ്രങ്ങള്‍ക്കിടയിലെ റോഡുകളിലാണ് വഴിവാണിഭം നടത്തിയിരുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയാണ് വഴിവാണിഭക്കാര്‍ വിതരണം ചെയ്തിരുന്നത്. വിദേശ തൊഴിലാളികള്‍ ധാരാളമായി താമസിക്കുന്ന ഇവിടെ വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
നഗരസഭാ ഉദ്യോഗസ്ഥരും സായുധ പൊലീസും സംയുക്തമായി റെയ്ഡ് ചെയ്താണ് വഴിവാണിഭം നടത്തിയവരെ പിടികൂടിയത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടകളില്‍ ജോലി ചെയ്യുന്ന വിദേശികളെയും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ പലുരം താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവും തൊഴിലുടമയില്‍ നിന്നു ഓടിപ്പോയവരുമാണ്. കര്‍ഫ്യൂ നിയമ ലംഘനത്തിനു ഇവര്‍ക്ക് 10,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കും. ഇതിനു പുറമെ അനധികൃതമായി വഴിവാണിഭം നടത്തിയതിനു വിചാരണ നേരിടുകയും വേണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






