Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

വ്യാജ സിം കാര്‍ഡ് വിതരണം: ബംഗ്‌ളാദേശ് സംഘം അറസ്റ്റില്‍

റിയാദ്: അനധികൃത മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വിതരണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിം കാര്‍ഡുകളാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ചക്കിടെ അനധികൃത സിംകാര്‍ഡ് വില്‍പ്പന നടത്തുന്ന രണ്ട് സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍ തുവൈജിരി പറഞ്ഞു. റിയാദില്‍ വിദേശികള്‍ ധാരാളമുളള ബത്ഹയില്‍ കാര്‍ ആക്‌സസറീസ്, ടോയ്‌സ് എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ മറവിലാണ് വന്‍ തോതില്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നത്. ബംഗ്‌ളാദേശ് പൗരന്‍മാരായ അഞ്ച് പേരില്‍ നിന്ന് 573 സിം കാര്‍ഡുകളും 1,133 റീചാര്‍ജ്ജ് വൗചറുകളും പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത ഒരു ലക്ഷത്തി നാല്പതിനായിരം റിയാലും ഇവരില്‍ നിന്നു കണ്ടെടുത്തു.
റിയാദിലെ അസീസിയയില്‍ നിന്നാണ് മറ്റൊരു സംഘത്തെ പിടികൂടിയത്. ഇതും ബംഗ്‌ളാദേശ് പൗരന്‍മാരാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമസ സ്ഥലം റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. 4548 സിം കാര്‍ഡുകള്‍, 119 മൊബൈല്‍ ഫേണുകള്‍, വിരലടയാളം റീഡ് ചെയ്യുന്ന 15 ഉപകരണങ്ങള്‍ എന്നിവ ഇവരില്‍ നിന്നു കണ്ടെടുത്തു. കേസ് നിയമ നടപടികള്‍ക്കായി പബ്‌ളിക് പ്രേസിക്യൂഷന് കൈമാറുമെന്നും കേണല്‍ ശാകിര്‍ അല്‍ തുവൈജിരി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top