Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

സൗദിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദിയില്‍ 2,307 പുതിയ കൊവിഡ് വൈറസ് റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 41 ശതമാനം സ്വദേശികളും 59 ശതമാനം വിദേശികളുമാണ്. ചികിത്സയിലിരുന്ന 9 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 292 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ആരോഗ്യം വഷളായ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 49,167 കോവിഡ് ബാധയാണ് റിപ്പോര്‍ട്ട്‌ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം ദിവസവും കൂടിവരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,818 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങി. ഇതുവരെ 21,869 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top