Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് തബൂക്കില്‍ എത്തി

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം കൊച്ചിയില്‍ നിന്നു സൗദിയിലെത്തി. റിയാദില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് എയര്‍പോര്‍ട്ടിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. 210 അംഗ സംഘത്തെ റിയാദില്‍ നിന്ന് 1280 കിലോ മീറ്റര്‍ അകലെ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ തബൂകിലെ ഹോട്ടലുകളിലാണ് താമസിപ്പിച്ചിട്ടുളളത്. വളരെ കുറച്ച് കൊവിഡ് ബാധിതര്‍ മാത്രമാണ് ഇവിടെ ഉളളത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനാണ് ആരോഗ്യ പ്രവര്‍ത്തകരെ തബൂക്കില്‍ എത്തിച്ചത്.

വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മടക്കി കൊണ്ടുവരുന്നത്. ആരോഗ്യ സുരക്ഷ പരിഗണിച്ച് ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാരെ ഇരുത്തിയത്. 14 ദിവസത്തെ ക്വാരന്റൈന് ശേഷം ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. കൊവിഡ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഇവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top