Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

അരാംകോ 7000 കോടി റിയാല്‍ ലാഭവിഹിതം വിതരണം ചെയ്യും

റിയാദ്: ലോകത്തെ വന്‍കിട എണ്ണ ഉല്‍പ്പാദകരായ സൗദി അരാംകോ 7,032 കോടി റിയാല്‍ ലാഭ വിഹിതം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഏറ്റവും ഉയന്ന ലാഭ വിഹിതമാണ് വിതരണം ചെയ്യുന്നതെന്നും സൗദി അാരംകോ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 22,557 കോടി റിയാലാണ് വില്‍പന വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,930 കോടി റിയാല്‍ വില്‍പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത് ഹലാല കുറവാണ് ഈ വര്‍ഷം ആദ്യപാദത്തിലെ ലാഭ വിഹിതം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുകയാണ്. മാത്രമല്ല ക്രൂഡ് ഓയില്‍ സംസ്‌കരണം, പെട്രോകെമിക്കല്‍ മേഖലയില്‍ ലാഭം കുറയുകയും ചെയ്തു. ഇതാണ് വരുമാനം കുറയാന്‍ കാരണമെന്നും അരാംകോ വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങളിലും മികച്ച ലാഭം കൈവരിക്കാന്‍ കഴിഞ്ഞെന്ന് അരാംകോ പ്രസിഡന്റും സിഇഒയുമായ എഞ്ചിനീയര്‍ അമീന്‍ അല്‍ നാസിര്‍ പറഞ്ഞു. ആധുനിക കാലം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് വൈറസ് ബാധ ഉയര്‍ത്തിയിട്ടുളളത്. സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. തൊഴില്‍ സാഹചര്യങ്ങളും അതിവേഗം മാറിമറിയുന്നു. എന്നാല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ചെലവുകള്‍ നിയന്ത്രിച്ച് ദീര്‍ഘകാല പദ്ധതികളിലൂടെ പ്രതിസന്ധികളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top