Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

പായസപ്പെരുമയുടെ രുചിയടയാളപ്പെടുത്തി സുഹ്‌റയും തഫ്‌സീലയും

റിയാദ്: പായസപ്പെരുമയുടെ രുചി വൈവിധ്യം മാറ്റുരച്ച പായസ മേള ശ്രദ്ധേയമായി. റിയാദ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഒരുക്കിയ രുചിമേളയുടെ ഭാഗമായാണ് പായസം പാചകമത്സരം നടന്നത്. ഇരുപത് വനിതകള്‍ പങ്കെടുത്ത മത്സരത്തില്‍ വിവിധ രുചികളിലും നിറങ്ങളിലും ആകര്‍ഷണീയമായ അലങ്കരിച്ച പായസങ്ങള്‍ ജനശ്രദ്ധ നേടി.

മത്സരത്തില്‍ സുഹ്‌റ ആരിഫ് ഒന്നാം സ്ഥാനം നേടി. തഫ്‌സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നബീസ, മുംതാസ് നസീര്‍, സുഹ്‌റ അഷ്‌റഫ് എന്നീ മൂന്ന് പേര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. വിജയികള്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുളള ഉപഹാരങ്ങള്‍ മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റ് സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഫുഡ് സ്റ്റാള്‍ ഒരുക്കിയവര്‍ക്കും എം.കെ ഫുഡ് സ്‌പോണ്‍സര്‍ ചെയ്ത ഫുഡ്കിറ്റും വിതരണം ചെയ്തു. നിസ്‌വ ഷറഫ്, ബിജു വര്‍ഗീസ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

രുചിമേളയുടെ ഭാഗമായി ഗായകന്‍ നിസാര്‍ വയനാട് നയിച്ച ഗാനമേള, റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരമേളം, റിയാദിലെ ഗായകരും ഗോള്‍ഡന്‍ സ്പാരോ ആന്റ് ആരവി ഡാന്‍സ് അക്കാദമി ടീമും നയിച്ച നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top