
റിയാദ്: വിദേശ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ആരോഗ്യ മന്ത്രാലയത്തില്‍ മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ച് ബ്‌ളോക്കാവുകയും ചെയ്തവര്‍ രേഖകള്‍ ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് അധികൃതര്‍. 937@എംഒഎച്ച് ഡോട് ജിഒവി ഡോട് എസ്എ എന്ന വിലാസത്തിലാണ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഇഖാമ നമ്പര്‍, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ്, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഇമെയില്‍ ചെയ്യേണ്ടത്.

തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തവര്‍ക്ക് റിയാദ് അല്‍ നഖീല്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ അവ്വല്‍ റോഡിലുളള ഡിജിറ്റല്‍ സിറ്റിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം കാള്‍ സെന്ററില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഡിജിറ്റല്‍ സിറ്റിയില്‍ നേരിട്ടെത്തി സമര്‍പ്പിച്ച രേഖകള്‍ പരിഗണിച്ച് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയതായി അനുഭവസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ അനുഭവം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാള്‍ സെന്ററുമായി ബന്ധപ്പെട്ടത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






