
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. സ്വദേശി പൗരന്‍മാര്‍ക്കും ഇഖാമയുളള വിദേശികള്‍ക്കും മാത്രമാണ് നേരത്തെ വാക്‌സിന്‍ വിതരണം ചെയ്തിരുന്നത്. കൊവിഡിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശന വിസയിലുളളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നത്. അതേസമയം, രാജ്യത്ത് വാക്‌സിന്‍ കാമ്പയിന്‍ തുടരുകയാണ്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണ്. അടുത്ത മാസം മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1379 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1021 പേര്‍ രോഗ മുക്തി നേടി. 10 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും റിയാദ് പ്രവിശ്യയിലുളളവരാണ്. രാജ്യത്ത് ചികിത്സയിലുളള 11136 പേരില്‍ 1419 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.