
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. കേന്ദ്ര ബാങ്കിന്റെ സഹകരണത്തോടെ അടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്നതിനാണ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര ബാങ്കായ സാമ, ആഭ്യന്തര മന്ത്രാലയം എന്നിവരുമായി സഹകരിച്ച് പദ്ധതിയ നടപ്പിലാക്കും.

വീട്ടുവേലക്കാരെ റിക്രൂട് ചെയ്യുന്ന മുസാനിദ് പോര്‍ട്ടലുമായി ഇന്‍ഷുറന്‍സിനെ ബന്ധിപ്പിക്കും. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. റിക്രൂട്‌മെന്റ് ഏജന്‍സികളാണ് ഗാര്‍ഹിക തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത്. ഇതിന്റെ ചെലവ് ഗാര്‍ഹിക തൊഴിലാളി ജോലി ചെയ്യുന്ന കുടുംബ നാഥനും ഏജന്‍സിയും തമ്മിലുളള കരാറില്‍ ഉള്‍പ്പെടുത്തും. കരാര്‍ ഒപ്പുവെക്കുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി.
ഗാര്‍ഹികേതര തൊഴിലാളികള്‍ക്ക് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
