
റിയാദ്: സൗദിയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം ആവശ്യപ്പെട്ട് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ റിയാദില്‍ യോഗം ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്. നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെ ഉള്‍പ്പെടുത്താത്ത് ആശങ്കാ ജനകമാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നത് സൗദിയിലാണ്. എന്നാല്‍ കുവൈത്തിലും ദുബൈയിലും മാത്രമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുളള്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ആറ് ആണ്. നിലവിലെ സാഹചര്യത്തില്‍ സൗദിയിലെ നിന്നു കുവൈത്തിലേക്കും ദുബൈയിലേക്കും ഫ്‌ളൈറ്റ് സര്‍വീസ് ഇല്ല. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് പ്രവേശനവും ഇല്ല.
സെപ്തംബര്‍ പന്ത്രണ്ടിന് നടക്കുന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് മടങ്ങിഴവരാന്‍ കഴിയുമോ എന്നതും പ്രവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് പോയി സമയത്ത് മടങ്ങിയെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടാനും ഇടയാക്കും.
കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ എന്നിവരും സൗദിയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും എംപിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും അടിയന്തര സന്ദേശവും അയച്ചു. 2013 ലും 2016 ലും റിയാദില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആവശ്യം അംഗീകരിക്കുന്നതിന് ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.