Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

നീറ്റ്: സൗദിയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി

റിയാദ്: നീറ്റ് സെന്റര്‍ സൗദിയില്‍ അനുവദിക്കണമെന്ന് കെഎംസിസി. എണ്ണൂറിലധികം വിദ്യാര്‍ത്ഥികളാണ് സൗദിയില്‍ നീറ്റ് എഴുതാന്‍ തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനിവദിച്ചത് പോലെ സൗദിയിലും പരീക്ഷ സെന്റര്‍ അനുവദിക്കണമെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും എംപിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും അടിയന്തര സന്ദേശം അയച്ചതായി കെഎംസിസി നേതാക്കള്‍ അറിയിച്ചു. 2013ല്‍ സൗദിയില്‍ നീറ്റ് സെന്റര്‍ അനുവദിച്ചിരുന്നു. ഇക്കാര്യവും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. യാത്ര പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

കൊവിഡ് പ്രതിസന്ധിയില്‍ യാത്രാ സൗകര്യം പ്രതികൂലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷക്ക് ഹാജരാകാന്‍ നാട്ടിലെ സെന്ററുകളില്‍ എത്തുക അസാധ്യമാണ്. നാട്ടിലേക്ക് പോയാല്‍ മടങ്ങി വരാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. പരീക്ഷ എഴുതുന്ന കുട്ടികളില്‍ അധികവും 18 വയസിന് താഴെയുള്ളവരാണ്. കൊവിഡ് കാലയളയവില്‍ ഒറ്റക്കുള്ള യാത്ര അപ്രായോഗികവും മടങ്ങി വരാന്‍ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുണ്ട്. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മടക്ക യാത്ര അസാധ്യമായതിനാല്‍ സൗദിയില്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ അടിയന്തിര പരിഗണന ആവശ്യമാണെന്ന് കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, സി പി മുസ്തഫ എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റു രാജ്യങ്ങളെക്കാളും യാത്ര പ്രതിസന്ധി നേരിടുന്നത് സൗദിയിലാണ്. കുവൈത്തിനും യു എ ഇ ക്കും സെന്റര്‍ അനുവദിച്ച സാഹചര്യത്തില്‍ സൗദിയെ കൂടി ഉള്‍പ്പെടുത്തണം. ഈ രാജ്യങ്ങളിലേക്കു യാത്ര വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അവടെ പോയി പരീക്ഷ എഴുതാനും സാധ്യമല്ല. ജീ പരീക്ഷ വിജയകരമായി നടക്കുന്നതിനാല്‍ നീറ്റ് പരീക്ഷക്കും മറ്റു തടസ്സങ്ങള്‍ സൗദിയില്‍ നിലവിലില്ല. മത്സര പരീക്ഷകള്‍ നടത്താന്‍ സജ്ജമായ അനവധി സ്ഥാപങ്ങള്‍ രാജ്യത്ത് ലഭ്യമാണ്. സൗദിയിലെ ഇന്ത്യന്‍ മിഷന്‍ വഴി ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ചോദ്യപേപ്പര്‍ എത്തിക്കുവാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സൗദിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കെടുക്കാവുന്ന വിധം പരീക്ഷ സെന്റര്‍ തലസ്ഥാന നഗരിയായ റിയാദിനെ ഉള്‍പ്പെടുത്തണമെന്നും അഷ്‌റഫ് വേങ്ങാട്ടും സി പി മുസ്തഫയും ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top