Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ഐ.സി.എഫ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് ഖബറടക്കി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച ഐ.സി.എഫ് ഗുറാബി അല്‍ അമല്‍ യൂണിറ്റ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് നസീം മഖ്ബറയില്‍ ഖബറടക്കി. എക്‌സിറ്റ് 15ലെ അല്‍ റാജ്ഹി മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി സഹപ്രവര്‍ത്തകരും ജോലി ചെയ്തിരുന്ന യു.പി.സി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. ഒമാന്‍, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

ഐ.സി.എഫിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രവാസ ജീവിതത്തിലെ ഊഷ്മള സൗഹൃദങ്ങളും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സ്വാലിഹ് കോവൂര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top