Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

തീര്‍ത്ഥാടകരെ സ്വീകരിച്ച് പുണ്യ നഗരി; സൗകര്യങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

മക്ക: ഇന്ത്യയില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തിയതോടെ ഒരുക്കങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി എന്നിവരുടെ നേതൃത്വത്തില്‍ മക്കയിലെ തീര്‍ത്ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ വിലയിരുത്തി. ഇതിന്റെ ഭാഗമായി ഡിസ്‌പെന്‍സറികള്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബ്രാഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

മെയ് 10ന് കേരളത്തില്‍ നിന്നു കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയുളള ആദ്യ സംഘം മക്കയിലെത്തും. ഇവരുടെ താമസം, ആരോഗ്യ പരിചരണം തുടങ്ങി മുഴുവന്‍ സൗകര്യങ്ങളും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുളള മലയാളി സംഘം മക്കയിലെത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top