
റിയാദ്: അഞ്ചാമത് ലോക കേരളസഭാ അംഗമായി തെരഞ്ഞെടുത്ത ഷഫീഖ് പാനൂരിനെ എംഇഎസ് റിയാദ് ചാപ്റ്റര്‍ അനുമോദിച്ചു. സഊദിയില്‍ ദേശീയ പ്രാധാന്യമുള്ള വിവിധ ഐടി പദ്ധതികളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഷഫീഖിനെ പ്രൊഫഷണല്‍ വിഭാഗത്തിലാണ് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തത്. എംഇഎസ് റിയാദ് ചാപ്റ്റര്‍ സെക്രട്ടറിയാണ്.

പ്രവാസി കേരളീയരുടെ പ്രതിനിധികള്‍ ഒരുമിച്ച് കൂടി പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‘പുതുതലമുറ പ്രവാസവും വിജ്ഞാനനൈപുണ്യ സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും ഷഫീഖ് പങ്കെടുത്തു.

ചാപ്റ്റര്‍ പ്രസിഡന്റ് ടി. എം. അഹമ്മദ് കോയ ഷഫീഖ് പാനൂരിന് പ്രശംസാ ഫലകം സമ്മാനിച്ചധു. ജനറല്‍ സെക്രട്ടറി നവാസ് റഷീദ് സ്വാഗതം പറഞ്ഞു. ഷഫീഖ് പാനൂര്‍ മറുപടി പ്രസംഗം നടത്തി. എംഇഎസ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






