Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

യുഎഇയില്‍ വെളളി, ശനി, ഞായര്‍ വാരാന്ത്യ അവധി പ്രഖ്യാപിച്ചു

റിയാദ്: യുഎഇയില്‍ ആഴ്ചയില്‍ രണ്ടര ദിവസം അവധി 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വെളളി ഉച്ചക്ക് 12 വരെ പ്രവൃത്തി ദിവസമാകും. ശനി, ഞായര്‍ വാരാന്ത്യ അവധിയും ലഭിക്കും.

രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലെ സര്‍ക്കാന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ വൈകുന്നേരം 3:30 വരെയാണ് പ്രവൃര്‍ത്തി സമയം. വെള്ളിയാഴ്ച പ്രവൃത്തി സമയം രാവിലെ 7:30 മുതല്‍ 12:00 വരെ ആയിരിക്കും. പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറച്ചാലും ആഴ്ചയില്‍ 36 മണിക്കൂര്‍ ജോലി സമയം ഉറപ്പു വരുത്തുന്ന രീതിയിലാണ് പ്രതിദിന പ്രവൃത്തി സമയം. അതേസമയം, സ്വകാര്യ മേഖലയിലെ ജോലി സമയം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറത്തുവന്നിട്ടില്ല. വന്‍കിട കമ്പനികളിലെ ഭരണ നിര്‍വഹണ വിഭാഗത്താിലെ ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രവൃത്തി സമയം ബാധകമാക്കാനാണ് സാധ്യത.

യുഎഇയിലെ മുഴുവന്‍ മസ്ജിദുകളിലും വെള്ളിയാഴ്ച ജുമുഅ പ്രഭാഷണവും പ്രാര്‍ത്ഥനകളും ഉച്ചയ്ക്ക് 1:15 മുതല്‍ നടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ക്രമീകരണങ്ങള്‍ നടത്താനും അവരുടെ ജോലി സമയം അനുയോജ്യമായവിധം ക്രമീകരിക്കാനും സൗകര്യമുണ്ട്.

ദേശീയ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇ. രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. തൊഴില്‍, ജീവിത സന്തുലിതാവസ്ഥ മികവുറ്റതാക്കുന്നതിനും സാമൂഹിക ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനുമുളള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് രണ്ടര ദിവസം വാരാന്ത്യ അവധി നല്‍കുന്നതിലൂടെ കൈവരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top