Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

യുഎഇ പ്രസിഡന്റ് സൗദിയില്‍; പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തു

റിയാദ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സൗദിയില്‍ ഊഷ്മള സ്വീകരണം. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. യുഎഇ-സൗദി പരസ്പര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സന്ദര്‍ശനം ഉപകരിക്കും. പലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസള്‍, വിവിധ ഉഭയകക്ഷി സഹകരണം എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സ്‌റ്റേറ്റ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്‌യാന്‍, സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി, നിക്ഷേപ മന്ത്രി മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ സുവൈദി, അബൂദബി എക്‌സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനായ പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടറും സ്ട്രാറ്റജിക് അഫയേഴ്‌സ് ഓഫിസിന്റെ ഡയറക്ടറുമായ ഡോ. അഹ്മദ് മുബാറക് അല്‍ മസ്രൂയി, സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡര്‍ ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ സെയ്ഫ് അല്‍ നഹ്‌യാന്‍ എന്നിവര്‍ യു.എ.ഇ പ്രതിനിധി സംഘത്തിലുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top