Sauditimesonline

IUML-FLAG
പ്രവാസികളെ വഞ്ചിച്ച പതിറ്റാണ്ട്; ഇടതു സര്‍ക്കാറിനെതിരെ വിധിയെഴുതണം

യുഎന്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ സൗദിയുമായി ധാരണാപത്രം ഒപ്പുവെച്ചു

റിയാദ്: ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും സൗദി ടൂറിസം മന്ത്രാലയവും ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര മേഖലയില്‍ വേള്‍ഡ് ടൂറിസം അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

സൗദിയിലെ ടൂറിസം സേവനങ്ങളും സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണ് കരാറെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും പരിശീലന പരിപാടികള്‍ നടത്താനും ശരാര്‍ സഹായിക്കും. ടൂറിസം ഓര്‍ഗനൈസേഷനുമായുള്ള പങ്കാളിത്തത്തോടെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവരെ പരിശീലന പദ്ധതിയില്‍ പങ്കാളികളാക്കും. ടൂറിസം അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൂറിസം വ്യവസായ വികസനത്തിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top