
റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സിലിന്റെ ബോധവത്ക്കരണ കാമ്പയിന്‍. ആരോഗ്യ മന്ത്രാലയം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച കൊറോണ ബോധവത്കരണ ലഘുലേഘ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ സനയ്യ ഏരിയയിലെ കമ്പനി ഗയ്റ്റുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതുഇടങ്ങളിലും ബോധവത്ക്കരണ പോസ്റ്റര്‍ പതിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ കൂട്ടമായി വിവിധ കളികളില്‍ ഏര്‍പ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ഡബ്‌ളിയു എം എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് മാസ്‌ക്ക്, ഗഌസ്, സാനിറ്റൈസര്‍ എന്നിവ വിതരണവും നടത്തി.
ലേബര്‍ ക്യാമ്പുകളിലെ സംഘടിത പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണം. വ്യക്തി ശുചിത്വം പാലിക്കണം. ശരിയായി മാസ്‌ക് ധരിക്കേണ്ട രീതി എന്നിവ സംബന്ധിച്ചും വിശദീകരിച്ചു. രോഗലക്ഷണമുള്ളവര്‍ 937 ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്നും തൊഴിലാളികളെ അറിയിച്ചു.
പരിപാടിക്ക് പ്രസിഡന്റ് ഡൊമിനിക് സാവിയോ, ട്രഷറര്‍ കബീര്‍ അഹ്മദ്, ഇലിയാസ് കാസര്‍കോഡ്, രാജന്‍ കാരിച്ചാല്‍, നിഹ്മത്തുള്ള, ശിഹാബ് കൊട്ടുകാട്, സാബു ഫിലിപ്പ്, നാസര്‍ ലൈസ്, നൗഷാദ് ആലുവ, സ്റ്റാന്‍ലി ജോസ്, ജോസ് ആന്റണി, ആനി സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






