Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

ഇരുഹറമുകളിലെയും പരവതാനികള്‍ മാറ്റുന്നു

മക്ക: മസ്ജിദുല്‍ ഹറമിലെയും മസ്ജിദുന്നബവിയിലെയും പരവതാനികള്‍ നീക്കം ചെയ്തു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പരവതാനികള്‍ നീക്കം ചെയ്തത്. മസ്ജിദും പരിസരവും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ ജനറല്‍ പ്രസിഡന്‍സി മേധാവി ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് പരവതാനികള്‍ മാറ്റി പുതിയത് വിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് 20ന് ജുമുഅക്ക് ഇരു ഹറമുകളിലെയും പുറം മുറ്റങ്ങളില്‍ പ്രവേശനവും പ്രാര്‍ത്ഥനയും അനുവദിച്ചിരുന്നില്ല. ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് നിയന്ത്രണങ്ങള്‍. ജനാസ നമസ്‌കാരങ്ങള്‍ മഖ്ബറകളില്‍ തന്നെ നടത്തണമെന്നും ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ഷെയ്ക്ക് നേരത്തെ നിര്‍ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top