
റിയാദ്: സൗദിയില്‍ മാര്‍ച്ച് 23ന് 51 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതോടെ രോഗ ബാധിതരുടെ എണ്ണം 562 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ രോഗം നേരത്തെ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരാണ്. മറ്റുളള 26 പേര്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയവരാണ്.
റിയാദ് (18), മക്ക(12), താഇഫ് (6), ബീഷ (5), ദമ്മാം (3), ഖത്തീഫ് (3), ജിസാന്‍ 2), നജ്‌റാന്‍ (1), ഖുന്‍ഫുദ (1) എന്നിങ്ങനെയാണ് പുതുതായി വൈറസ് ബാധ എറ്റവരുടെ കണക്ക്. ഇതുവരെ 19 പേര്‍ക്ക് രോഗം ഭേദമായി. ജി സി സി രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധയുളളതും സൗദി അറേബ്യയിലാണ്.
അതിനിടെ കൂടുതല്‍ ജാഗ്രതാ നടപടികള്‍ സൗദി അറേബ്യ സ്വീകരിച്ചു. ഇന്നു മുതല്‍ രാത്രി 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.