Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി

മക്ക: മലപ്പുറം മമ്പാട് നടുവക്കാട് മാളിയേക്കല്‍ സീതിക്കോയയടെ മകന്‍ നജീബ് എന്ന മാനു (52) നിര്യാതനായി. മസ്ജിദുല്‍ ഹറമിനു സമീപം ഐസ്‌ക്രീം കടയില്‍ ജീവനക്കാരനായിരുന്നു. ഇരുപത്തിയേഴു വര്‍ഷമായി മക്കയില്‍ ജോലി ചെയ്തുവരുകയായിരുന്നു. പനിയും പ്രമേഹവും മൂലം മുറിയില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാര്യ: മുംതാസ്, മൂന്ന് മക്കള്‍: ഇബാദ്, ഇന്‍ഷാദ്, ഇഷാം. പിതാവ്: സീതിക്കോയ, മാതാവ്: നബീസ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ എം സി സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top