Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

നഗര വീഥികള്‍ നിശ്ചലമായി; കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് പിഴ

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂ നിലവില്‍ വന്നതോടെ രാജ്യം നിശ്ചലമായി. തലസ്ഥാനമായ റിയാദിലെ പ്രധാന വീഥികള്‍ വൈകുന്നേരം 7 ആയതോടെ വിജനമായി. പൊലീസ്, ട്രാഫിക് പട്രോള്‍, വിവിധ സേനാ വിഭാഗങ്ങള്‍ എന്നിവ സംയുക്തമായി റോഡുകളില്‍ പരിശോധന ശക്തമാക്കി.

രാജ്യത്തെ പൗരന്‍മാരുടെയും വിദേശികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കര്‍ഫ്യൂ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ വൈകുന്നേരം വന്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡുകളില്‍ വൈകുന്നേരത്തോടെ വാഹനങ്ങള്‍ അപ്രത്യക്ഷമായി. റിയാദില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കിംഗ് ഫഹദ് റോഡ് കര്‍ഫ്യൂ ആരംഭിച്ച് ഒരു മണിക്കൂറിനകം നിശ്ചലമായി. ഏഴര കഴിഞ്ഞ് നിരത്തുകളില്‍ കണ്ട വാഹനം പൊലീസ് പരിശോധിച്ചു. പലര്‍ക്കും മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യൂ നിയമം ലംഘിച്ചവര്‍ക്ക് പിഴ ചുമത്തി.

റിയാദ് പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഫഹ്ദ് അല്‍ മുത്തൈരി, ജനറല്‍ പട്രോളിംഗ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ മസാദ്,റിയാദ് ട്രാഫിക് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ സഹ്‌ലി, റിയാദ് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഫഹദ് ഖാലിദ് അല്‍ഒതൈബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെ മൂന്ന് ആഴ്ചയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുളളത്. രാത്രിയില്‍ കൂട്ടംകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കുന്നതു വഴി സമൂഹത്തില്‍ വൈറസ് ബാധയുടെ വ്യാപനം പരമാവധി തടയുന്നതിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. (ചിത്രം: മുജീബ് കായംകുളം & സബക്)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top