
റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഒലയ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂര്‍, അക്രം (വൈസ് പ്രസിഡന്റുമാര്‍) ഷമീര്‍ കാളികാവ് (സെക്രട്ടറി), സാഹില്‍, അമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അജ്മല്‍ (ട്രഷറര്‍) എന്നിവരിണ് ഭാരവാഹികള്‍.

കേന്ദ്ര കൗണ്‍സിലര്‍മാരായി അജ്മല്‍, മുസ്തഫ മാവൂര്‍, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസല്‍ മാവൂര്‍, അമീര്‍ (ക്യുഎച്ച്എല്‍സി), ഫൈസല്‍ എടപ്പാള്‍, സൈതലവി (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), സാഹില്‍, ഷബീന്‍ (നിച്ച് ഓഫ് ട്രൂത്ത് ആന്റ് പബ്ലിക്കേഷന്‍), മുസ്തഫ മാവൂര്‍, ഷാജഹാന്‍ (സോഷ്യല്‍ വെല്‍ഫെയര്‍), മുഫ്‌സിര്‍, അന്‍ഷിഫ്(ക്രിയേറ്റിവ് ഫോറം), മിസ്ഫര്‍, അനസ് (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് യൂസുഫ് ശരീഫ്, സെക്രട്ടറി ഷമീര്‍ കാളികാവ് , അജ്മല്‍ കള്ളിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






