
മദീന: ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ച സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് ശുഹൈബിനെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സന്ദര്‍ശിച്ചു. മദീനയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹൈദരാബാദ് സ്വദേശി ശുഹൈബ്.

ഏറ്റവും മികച്ച ചികിത്സയാണ് ശുഹൈബിന് ലഭ്യമാക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സാധ്യമായ മുഴുവന്‍ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ശുഹൈബ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും കോണ്‍സുല്‍ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് ഹൈദരാബാദില്‍ നിന്നുളള ഉംറ തീര്‍ഥാടക സംഘം മക്കയിലെത്തിയത്. 54 തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘത്തിലെ 45 പേരാണ് ഞായറാഴ്ച്ച രാത്രി മദീനയ്ക്കു സമീപം ഇന്ധന ടാങ്കറിലിടിച്ച് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ കാറില്‍ മദീനയിലേക്ക് പോയി. ബാക്കി നാല് തീര്‍ഥാടകര്‍ മക്കയിലുണ്ട്. 46 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ 45 പേരും ബസ്സിനുളളില്‍ അഗ്‌നിക്കിരയായി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





