Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കേരള ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം

റി യാദ്: മലയാളി സംരംഭകരുടെ കൂട്ടായ്മ കേളരളൈറ്റ്‌സ് ബിസ്സിനെസ്സ് ഫോറം (കെ ബി എഫ്) പുനസംഘടിപ്പിച്ചു. ബെഞ്ച് മാര്‍ക്ക് കമ്പനി എം.ഡി സഹീര്‍ തിരൂര്‍ (ചെയര്‍മാന്‍), മിര്‍ഷാദ് ബക്കര്‍ (ജനറല്‍ കണ്‍വീര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് പുതുയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

മുനീബ് പാഴൂര്‍, മുജീബ് എടവണ്ണ (വൈസ് ചെയര്‍മാന്മാര്‍), ഷറഫു പുളിക്കല്‍, വിഎം. അഷ്‌റഫ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഫൈസല്‍ ബിന്‍ അഹമ്മദ് (ചീഫ് കോര്‍ഡിനേറ്റര്‍), മഹ്‌റൂഫ് പൂളമണ്ണ, ജമാല്‍ മുഹമ്മദ് സലീം (കോര്‍ഡിനേറ്റര്‍), ഉബൈദ് എടവണ്ണ, ഷഫീക് കിനാലൂര്‍ (മീഡിയ വിങ്), ഇബ്രാഹിം സുബ്ഹാന്‍, ഷംഷീര്‍ കണ്ണൂര്‍ (ലീഗല്‍ അഡഡൈ്വസര്‍) എവരാണ് മറ്റു ഭാരവാഹികള്‍. ഉപദേശക സമിതി അംഗങ്ങളായി സൂരജ് പാണയില്‍, നസീര്‍ പള്ളിവളപ്പില്‍, മജീദ് ചീങ്ങോലി, മൊയ്തു അറ്റ്‌ലസ്, സജി ജോസ്, നാസര്‍ നെസ്‌റ്റോ എന്നിവരെയും തെരെഞ്ഞെടുത്തു. ഇബ്രാഹിം സുബ്ഹാന്‍ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top