Sauditimesonline

trichur
ഓണക്കാഴ്ചകളുടെ മേളപ്പെരുക്കം; റിയാദില്‍ 'പാലക്കാടന്‍ ഓണം'

സിജി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിജി കുടുംബാംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സലീല്‍ ഹസന്‍ റമദാന്‍ സന്ദേശം നല്‍കി. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സിജി ആഗോളതലത്തില്‍ നടപ്പിലാക്കിവരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ചെയര്‍മാന്‍ റഷീദലി അവതരിപ്പിച്ചു.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുന്‍നിരയിലെത്തിക്കാന്‍ സിജി നടത്തിയ ഇടപെടലുകളും ആഗോള ചാപ്റ്ററുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ പി.കെ. മുസ്തഫ മാനന്തേരി സ്വാഗതവും ചെയര്‍മാന്‍ മുനീബ് ബി.എച്ച് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top