Sauditimesonline

LIVE
വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ: സബീന എം. സാലി

വാര്‍ഷിക, സെമസ്റ്റര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുമെന്ന് റിയാദ് മെട്രോ

റിയാദ്: ജനുവരി ഒന്ന് മുതല്‍ റിയാദ് മെട്രോ പുതിയ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി. വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ടിക്കറ്റും ദിവസ യാത്രക്കാര്‍ക്കു വാര്‍ഷിക ടിക്കറ്റും നേടാം. നിശ്ചിത നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്നതാണ് പുതിയ ടിക്കറ്റുകള്‍.

യാത്രക്കാര്‍ക്ക് സമയവും പണവും ലാഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് പുതിയ ടിക്കറ്റ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നഗരത്തിനുള്ളില്‍ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നു അധികൃതര്‍ പറഞ്ഞു. സെമസ്റ്റര്‍ കാലയളവില്‍ നിരക്കിളവോടെ മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റ്. വര്‍ഷം മുഴുവന്‍ നിരക്കിളവില്‍ ഇഷ്ടമുള്ള സമയങ്ങളിലെല്ലാം യാത്ര നടത്താന്‍ അനുവദിക്കുന്നതാണ് വാര്‍ഷിക ടിക്കറ്റെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top