
ദമ്മാം: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ തലശ്ശേരി, മുഴപ്പിലങ്ങാട് പ്രവര്‍ത്തിക്കുന്ന തറവാട് സ്നേഹ ഭവനത്തിന്റെ പ്രഥമ ഓവര്‍സീസ് വനിതാ വിംഗ് സൗദി അറേബ്യയില്‍ രൂപീകരിച്ചു. റാക്കയില്‍ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വനിതാ വിംഗ് രൂപീകരിച്ചത്.
ദമ്മാം കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് തൗസീഫ് ഇംതിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്തഫ തലശ്ശേരി, ടി.പി.എം. ഫസല്‍, സാദിഖ് എടക്കാട്, അഫ്താബ് സാദിഖ്, നിബ്രാസ് ശിഹാബ് , ഷറഫ് തലശ്ശേരി, ഫിഹാസ് മുഹമ്മദ്, തനൂഫ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു. ഡോ. യാസീന്‍ അലവി മുഖ്യാതിഥി ആയിരുന്നു. ലേഡീസ് വിംഗ് പ്രസിഡന്റായി സജിനി അഫ്താബ്, ജനറല്‍ സെക്രട്ടറിയായി ഡോ. ഹൈഫ നാസര്‍, ട്രഷററായി താഹിറ ഷറഫ് എന്നിവരെ തിരഞ്ഞെടുത്തു. മുബീന തൗസീഫ് (വൈസ് പ്രസിഡന്റ്), അന്സബ മുസ്തഫ, ആമിന അബ്ദുള്‍റസാഖ്, നസ്ലി മുസ്തഫ (ജോ: സെക്രട്ടറി), തസ്നി മുസ്തഫ (ജോ. ട്രെഷറര്‍), ജസീന ഫസല്‍ (ഇന്ത്യ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തറവാട് സ്നേഹ ഭവനം സന്ദര്‍ശിച്ച വനിതാ വേദി അംഗങ്ങള്‍ അനുഭവങ്ങള്പങ്ക് വെച്ചു. സ്ത്രീകള്‍ക്കായി നടത്തുന്ന തറവാട് സ്നേഹ ഭാവനത്തിനു കൈതാങ്ങാകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് എക്സിക്യു്ട്ടീവ് യോഗം വിലയിരുത്തി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






