Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സൗഹൃദ വിരുന്നൊരുക്കി ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വ്രതശുദ്ധിയില്‍ ആത്മസംസ്‌കരണത്തിന്റെ സന്ദേശമാണ് എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ ഒരുക്കിയ സംഗമം. റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ. സുബിര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗം നടത്തി.

അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി റമളാന്‍ സന്ദേശം നല്‍കി. നാടിന്റെ ഓര്‍മ്മകളെ ഹൃദയത്തില്‍ ചേര്‍ത്ത് വിദേശ മണ്ണില്‍ ഒന്നിച്ചുകൂടുന്ന ഓരോ ഇഫ്താറും വലിയൊരു ആത്മീയ സംഗമമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സുരേഷ് കണ്ണപുരം (കേളി), സുരേന്ദ്രന്‍ കൂട്ടായി (എന്‍.ആര്‍.കെ), കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക്ക് കുരിക്കള്‍, ഹാഷിം അബ്ബാസ്, നിബു വര്‍ഗീസ്, ഷാജി സോന, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, യഹിയ കൊടുങ്ങല്ലൂര്‍, നിഷാദ് ആലംകോട്, ഷംനാദ് കരുനാഗപള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫുന്നീസ സിദ്ധീഖ് എന്നിവര്‍ സന്നിഹിതരായി. രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, റഫീഖ് വെമ്പായം, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, സൈഫ് കായങ്കുളം, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ്, ഹാഷിം പാപ്പിനശ്ശേരി, നാസര്‍ മാവൂര്‍, മുസ്തഫ വി.എം എന്നിവരും, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പന്‍, വിന്‍സന്റ്, അലി ആലുവ,

ഷാജി മടത്തില്‍, ബഷീര്‍ സാപ്റ്റിക്കോ, നാസര്‍ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, കമറുദ്ധീന്‍ താമരക്കുളം, നസീര്‍ ഹനീഫ, ഒമര്‍ ഷരീഫ്, ബാബു കുട്ടി, സന്തോഷ് ബാബു, മൃദുല വിനീഷ്, സ്മിത മുഹിയിദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top